കേരളത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിയിൽ നിർണായക പങ്ക് എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ നിർവഹിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനുള്ള അവകാശവും ഗുണനിലവാരമുള്ള അദ്ധ്യയനവും ഉറപ്പാക്കുന്നതിൽ സർക്കാരിൻ്റെ ഉത്തരവാദിത്തം പങ്കുവയ്ക്കുന്നത് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള എയ്ഡഡ് മാനേജ്മെന്റുകളാണ്.
എന്നാൽ മാനേജ്മെന്റുകളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ താത്ക്കാലിക/ദിവസവേതന നിയമനങ്ങൾ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ......
സംസ്ഥാനത്തെ സ്ത്രീകളെയും പിന്നാക്ക വിഭാഗങ്ങളെയും സ്വയംപര്യാപ്തരാക്കുക എന്നതിനാണ് സർക്കാർ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി വി. ഡി. ......
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു.......
കൊച്ചി: കേരളത്തിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഓണം 2026 ൻറെ ഭാഗമായി 'പൊന്നോണം നെസ്റ്റോടൊപ്പം' എന്ന പേരിൽ മെഗാ ക്യാമ്പയിൻ പദ്ധതി ആരംഭിച്ചു.
ടിയാരാ ബൈ എം പി എസിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ടി. സിദ്ധീഖ് മൂന്ന് ടൊയോട്ട ഗ്ലാൻസ കാറുകളുടെ അനാച്ഛാദനം നിർവ്വഹിച്ചുകൊണ്ട് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ......
വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സാഹചര്യങ്ങളെ നേരിടാനും പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനും സർക്കാർ പൂർണ്ണ സജ്ജമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഐ.ബി.എസ് സോഫ്റ്റ്വെയറിന്റെ ട്രാവൽ മേഖലയിയുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ( എ.ഐ) സംരംഭമായ 'നവിഖ് ടെക്നോളജി' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽരംഗത്തെ മാറ്റങ്ങൾ നിരീക്ഷിച്ച് പാഠ്യപദ്ധതി പരിഷ്കരിക്കാൻ 'ഗ്ലോബൽ ജോബ് വാച്ച് ടവർ' ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ......
കൊച്ചി: ആഴക്കടല്‍ മത്സ്യയിനങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനും പുതിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) 'ഡീപ്പ് ഡാറ്റ' എന്ന പേരില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായത്തോടെ 'ഡീപ്പ് ഓഷ്യന്‍ മിഷന്' പദ്ധതിയുടെ ഭാഗമായാണ് ആപ്പ് വികസിപ്പിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളിലെ ആഴക്കടല്‍ മത്സ്യങ്ങളുടെ വര്‍ഗ്ഗീകരണം, അവയുടെ സവിശേഷതകള്‍, ലഭ്യമാകുന്ന സ്ഥലങ്ങള്‍, സംരക്ഷണ പദവി എന്നിവയെല്ലാം ആപ്പിലൂടെ മനസ്സിലാക്കാം. ......
തിരുവനന്തപുരം: മെഡിക്കൽ കോളജ് എംബിബിഎസ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കൂടുതൽ പരാതിക്കാർ മുന്നോട്ടുവന്നാൽ പ്രത്യേകം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് കഴക്കൂട്ടം എസിപി അറിയിച്ചു. ......
ദോഹ: ഓട്ടിസം ബാധിതരായ കുട്ടികളിലെ പെട്ടെന്നുണ്ടാകുന്ന വൈകാരിക മാറ്റങ്ങളും മാനസികസമ്മർദ്ദങ്ങളും കൃത്യമായി തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകാൻ സഹായിക്കുന്ന നിർണ്ണായക കൃത്രിമബുദ്ധി (AI) ഉപകരണവുമായി ഖത്തർ യൂണിവേഴ്സിറ്റി (QU) ഗവേഷകർ. 'സേഫ് സിഗ്നലുകൾ' (SafeSignals) എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം ഓട്ടിസം നേരിടുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പരിചാരകർക്കും വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
ഖത്തർ യൂണിവേഴ്സിറ്റി മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം പ്രൊഫസറും പ്രോജക്റ്റ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ പ്രൊഫ. ......
ദോഹ: ഖത്തർ സോഷ്യൽ വർക്ക് ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന അനാഥ സംരക്ഷണ കേന്ദ്രമായ 'ഡ്രീമ'യും (Dreama) ഖത്തർ പോർട്ട് മാനേജ്മെന്റ് കമ്പനിയായ 'മവാനി ഖത്തറും' (Mwani Qatar) ചേർന്ന് സംഘടിപ്പിച്ച 'ലിറ്റിൽ ക്യാപ്റ്റൻ' പരിപാടി വിജയകരമായി സമാപിച്ചു. ഹമദ് പോർട്ട് വിസിറ്റേഴ്സ് സെന്ററിൽ വെച്ച് നടന്ന വൈവിധ്യമാർന്ന വിദ്യാഭ്യാസ-ഇന്ററാക്ടീവ് പരിപാടികളിലൂടെ ഖത്തറിന്റെ സമുദ്ര-ലോജിസ്റ്റിക്സ് മേഖലയെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.
കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കാനും, ഭാവിയിലെ വിവിധ തൊഴിൽ മേഖലകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും, പ്രായോഗിക അനുഭവങ്ങളിലൂടെ സ്വന്തം കഴിവുകൾ തിരിച്ചറിയാൻ അവസരമൊരുക്കാനും പദ്ധതി ഉപകരിച്ചതായി മവാനി ഖത്തർ വ്യക്തമാക്കി. ......